ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള രക്ഷാദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക് കടക്കവെ നദിയില്‍ നിന്ന് തിരികെ കയറി നേവി സംഘം.സ്ഥലത്ത് കനത്ത മഴ നിലനില്ക്കുകയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്ത സാഹചര്യത്തിലാണ് രക്ഷാദൗത്യം നിര്‍ത്തിവെച്ചത്.നിലവില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തിയിച്ചിട്ടുണ്ട്.ഒരു ക്രെയിന്‍ കൂടി എത്തിയിച്ചിട്ടുണ്ട്.
രക്ഷാദൗത്യം നാളെ പുരോഗമിക്കും.അര്‍ജുനായുളള തിരച്ചില്‍ അഞ്ചാം ദിവസം പുരോഗമിക്കവെയാണ് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്.ലോറി അര്ജുന്റെത് തന്നെയെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.കണ്ടെത്തിയതി അര്ജുന് ഓടിച്ച ഭാരത് ബെന്‍സ് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കേരളസര്‍ക്കാരിന് പൊലീസ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.