ഇംഫാല്‍: മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേന്‍ സിങ് രാജിക്കത്ത് നല്‍കിയത്. കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ബിരേന്‍ സിങിന്റെ രാജി.
കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബീരേന്‍ സിങ്ങിന്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലില്‍ തങ്ങുന്നുണ്ട്.