പാലക്കാട്: ഉറക്കത്തിനിടയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് 14കാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലിപാടാത്ത് കണ്ണന്റെ മകന് അഭിനവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30നും 12നുമിടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് വലിയ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ടിരുന്നു. അമ്മ മുറിയിലേക്കെത്തിയപ്പോള്‍ അഭിനവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ് കണ്ടത്.
ഉടന്‍ ബന്ധുക്കളെ വിളിച്ച് ആലത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നുവെന്നും കുടുംബം അറിയിച്ചു. അഭിനവിന്റെ അച്ഛന് നേരത്തെ മരിച്ചിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കു.