കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ യോഗത്തില്‍ ആരൊക്കെയാണ്
പങ്കെടുത്തതെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു.
മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ടെ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.