നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത് വന്നു. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ടെന്നും കുത്തിയത് ഭയപ്പാടിലെന്നും പ്രതി ഷെഫീറുൾ ഇസ്ലാം.
വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടി. മറ്റ് ബോളിവുഡ് താരങ്ങളുടെ വീടുകളും അന്വേഷിച്ചു മനസ്സിലാക്കി മോഷണത്തിന് പദ്ധതിയിട്ടു. ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് സേഫ് ആയി കവർച്ച നടത്താൻ പറ്റിയ വീടെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കവർച്ച നടത്താൻ തീരുമാനിച്ചത്.
സെയ്ഫ് അലിഖാന്റെ ഇളയ മകനെ ബന്ദിയാക്കി പണം തട്ടാനും പ്രതികൾ ശ്രമിച്ചു. എന്നാൽ വീട്ടുകാർ ഉണർന്നപ്പോൾ ഭയന്നുപോയെന്നും സെയ്ഫ് അലിഖാനെ കുത്താൻ പദ്ധതിയുണ്ടായിരുന്നില്ല എന്നും ഭയപ്പാടിലാണ് അത് ചെയ്ത പോയതെന്നും പ്രതി വ്യക്തമാക്കി.