ഡല്‍ഹി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോലി സഖ്യം ഓപ്പണിംഗിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലഷന് കമ്മറ്റി ഇക്കാര്യത്തില്‍ ഗൗരവ ചര്‍ച്ചകള്‍ നടത്തുകയാണ്.ദെയ്നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ കോ്ലി ഇതുവരെ 361 റണ്‍സ് നേടിക്കഴിഞ്ഞു.ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോഹ്ലിയാണ്.
സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
മൂന്നാം നമ്പറില്‍ നിന്ന് രണ്ടാം നമ്പറിലേക്ക് കോലി മാറുമ്പോള്‍ കോലിയുടെ പ്രകടനത്തില്‍ മാറ്റമുണ്ടാകില്ലെന്നും ബിസിസിഐ വിലയിരുത്തുന്നു.ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറായി കോ്ലി ഒമ്പത് മത്സരങ്ങള്‍ കളിച്ചു. ഒരു സെഞ്ച്വറി ഉള്‍പ്പടെ 400ലധികം റണ്‍സ് ഓപ്പണറായി കോഹ്ലി നേടിയിട്ടുണ്ട്.