കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ്യുടെയും തൃഷയുടെയും ഒന്നിച്ചുള്ള ഗോവ യാത്ര ചർച്ച ചെയ്ത് സിനിമ ലോകവും മാധ്യമ ലോകവും. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.
അടുത്തിടെ ഗോവയിൽ പരമ്പരാഗത ചടങ്ങുകളോടെ നടന്ന കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. അതിലാണ് വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്ത് എത്തിയത്. നേരത്തെ ഇരുവരും മിറർ സെൽഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോ പങ്കിട്ടതിന് ശേഷവും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
സംഭവത്തിൽ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ ലിസ്റ്റ് അടക്കം പ്രചരിച്ചതിനെ തുടർന്ന് ‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു.