ശബരിമലയില്‍ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.നാലു കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ ഈ വര്‍ഷം ഫാക്ടറി സ്ഥാപിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.നാണയം എണ്ണുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളില്‍ ആദ്യത്തേത് ചിങ്ങത്തില് സ്ഥാപിക്കും.തുടര്‍ന്ന് രണ്ട് യന്ത്രംകൂടി സ്ഥാപിക്കാനും തീരുമാനമായി.
ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ശബരിമല പ്രവേശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കും.ദിവസം പരമാവധി 80,000 പേര്‍ക്കാകും പ്രവേശനം.സുഗമമായ ദര്‍ശനം ഉറപ്പുവരുത്താന്‍ മാര്‍ഗരേഖ തയ്യാറാക്കും.ഇതിന്റെ പഠനത്തിന് ദേവസ്വം വിജിലന്‍സ് എസ്പിയെ ചുമതലപ്പെടുത്തും. മാര്‍ഗരേഖ സര്‍ക്കാരിനു കൈമാറി തുടര്‍നടപടി സ്വീകരിക്കും.പ്രത്യേക യൂണിഫോം നല്കി 2000 സന്നദ്ധസേവകരെയും നിലയ്ക്കലില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെയും നിയമിക്കും.
ശബരിമലയില്‍ പുതിയ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും.പമ്പയില്‍ 6000 പേര്‍ക്ക് വിരിവയ്ക്കാനാകുംവിധം താല്‍ക്കാലിക പന്തല്‍ സ്ഥാപിക്കുന്നത് ആലോചിക്കും.നിലവിലെ മൂന്നു നടപ്പന്തലിനു പുറമെ അഞ്ചെണ്ണം സ്ഥാപിക്കും.പാണ്ടിത്താവളത്തും പമ്പയിലും പുതിയ ബോയിലറുകള്‍ സ്ഥാപിച്ച് പൈപ്പ് ലൈന്‍വഴി ചുക്കുവെള്ളം വിതരണം ചെയ്യും.ശരംകുത്തി മുതല്‍ സന്നിധാനംവരെ നടപ്പാതയുടെ വശങ്ങളില് കസേരകളിടും.ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കും.സുഗമമായ തീര്‍ഥാടനത്തിന് നേരത്തേ ഒരുക്കം തുടങ്ങുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.