മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല. ഇവർക്ക് പകരമായി ഋഷഭ് പന്തും ധ്രുവ് ജുറെലും ഇന്ത്യന്‍ ടീമിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പുറമെ, ജുറെല്‍, സഞ്ജു സാംസണ്, ഇഷാന് കിഷന് എന്നിവരാണ് പരിഗണയിലുള്ളത്. വിജയ്ഹസാരെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു സാംസൺ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് തിരിച്ചടിയാകും. ഏകദിന ക്രിക്കറ്റില്‍ രാഹുലിന്റെ മോശം പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടുന്നതിന് തടസമാകും.