യുവ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ആണെന്ന് ഗംഭീർ പറഞ്ഞു.
ബിസിസിഐയുടെ അവലോകന യോഗത്തിലാണ് സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഗംഭീർ ഉന്നയിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.