കൽപ്പറ്റ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖാഭിമുഖമെത്തി സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽവെച്ചാണ് ഇരു സ്ഥാനാർഥികളും കണ്ടുമുട്ടി സൗഹൃദം പങ്കിട്ടത്.
എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന് മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന് മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്തി വേദിയില്‍ സത്യന് മൊകേരിയുടെ അടുത്തെത്തി സൗഹൃദം പങ്കിടുകയായിരുന്നു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.