ലണ്ടന്‍: സ്കോട്ടിഷ് ഫുട്ബോളിലെ ഇതിഹാസ താരം ഡെന്നിസ് ലോ (84) അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സ്കോട്ട്ലൻഡിന്റെയും മികച്ച താരമായിരുന്നു ഡെന്നിസ്. ബാലൺ ഡി ഓർ നേടിയ ഏക സ്കോട്ടിഷ് താരമാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ലോയുടെ മരണവിവരം അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചത്. 2021 ൽ അദ്ദേഹത്തിന് ഡിമെൻഷ്യ ബാധിച്ചതായി കണ്ടെത്തിയിരുന്നു. .
404 മത്സരങ്ങളിൽ നിന്ന് 237 ഗോളുകൾ നേടിയ അദ്ദേഹം ക്ലബ്ബിൻ്റെ ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ കളിക്കാരിൽ ഒരാളായിരുന്നു. ബോബി ചാള്‍ട്ടണും, ജോര്‍ജ് ബെസ്റ്റിനും ഒടുവിൽ ഇപ്പോൾ ഡെന്നിസ് ലോയും വിടപറഞ്ഞതോടുകൂടെ യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിന് പൂര്‍ണമായി തിരശീലവീണു.