ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാനുളള ആലോചന പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 15-ാം തീയതിയക്ക് ശേഷം ഡ്രഡ്ജര്‍ എത്തിക്കാനുളള ആലോചനയാണ് നടക്കുന്നത്. ഡ്രഡ്ജറുമായി സെപ്റ്റംബര്‍ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. മൂന്ന് ദിവസത്തെ തിരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രഡ്ജര്‍ ആവശ്യപ്പെട്ടത്. ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി എം ഡി പറഞ്ഞു.
Your point of view caught my eye and was very interesting. Thanks. I have a question for you.