കര്‍ണ്ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തിനായി ഇന്ന് വിദഗ്ധ സംഘം തിരച്ചില്‍ നടത്തും.എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിച്ച് അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള പരിശോധനകളാണ് ഇന്ന് നടക്കുക.ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ.
രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപകരണമാണ് ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം. ഡല്‍ഹിയില്‍ നിന്ന് എത്തിക്കേണ്ട ഈ സിസ്റ്റം വ്യോമമാര്‍ഗ്ഗം കൊണ്ടുവരേണ്ടെന്ന വിദഗ്ധോപദേശത്തെ തുടര്‍ന്ന് രാജധാനിയില്‍ റെയില്‍ മാര്‍ഗ്ഗമാണ് ഈ സിസ്റ്റം എത്തിക്കുന്നത്.