കൊച്ചി: ഈ വര്‍ഷത്തെ ലോക ഓട്ടിസം ബോധവല്‍ക്കണ ദിനമായ ഏപ്രില്‍ രണ്ടിന്റെ പ്രമേയമായ ‘സെലബ്രേറ്റ് ഡിഫറന്‍സസ്’ എന്ന പശ്ചാത്തലത്തിലുള്ള മുഗ്ധ കല്‍റയുടെ പുസ്തകം ബെംഗളൂരുവില്‍ നടത്തിയ ഇന്ത്യ ഇന്‍ക്ലൂഷന്‍, ഇന്ത്യന്‍ ന്യൂറോഡൈവേഴ്സിറ്റി ഉച്ചകോടിക്കിടെ പുറത്തിറക്കി. കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമായ രീതിയിലാണ് ഐ സീ യു, ഐ ഗെറ്റ് യു: ദി സെല്‍ഫ്-കെയര്‍ ഗൈഡ് ഫോര്‍ സ്പെഷ്യല്‍ നീഡ്സ് പാരന്റ്സ്’ എന്ന പുസ്തകം മുഗ്ധ കല്‍റ അവതരിപ്പിച്ചിരിക്കുന്നത്.
ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ രീതിയില്‍ സാമൂഹിക ഇടപെടലുകള്‍ ആഴത്തില്‍ നടത്തുന്നതിനെ കുറിച്ച് അവബോധം വളര്‍ത്തുന്ന രീതിയിലാണ് ഐക്യരാഷ്ട സഭയുടെ അംഗീകാരത്തോടെ ഏപ്രില്‍ രണ്ടിന് ലോക ഓട്ടിസം ദിനം ആചരിക്കുന്നത്.
ന്യൂറോഡൈവേര്‍ജന്റ് ആയ കുട്ടികളുടെ മാതാപിതാക്കള്‍, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവര്‍, നേരിടുന്ന വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ കുറിച്ച് നേരിട്ടു പറയുന്നതാണ് ഈ പുസ്തകം. പ്രായോഗികമായ രീതികളും ഉള്‍ക്കാഴ്ചകളും സംയോജിപ്പിച്ചുള്ള ഈ പുസ്തകം പരിചരണം കൊടുക്കുന്ന ആളുകളെ പ്രോല്‍സാഹിപ്പിക്കുകയും അവരുടെ ജീവിതവും കുട്ടികള്‍ക്കുള്ള മെച്ചപ്പെട്ട പിന്തുണയും സംബന്ധിച്ച കാര്യങ്ങളില്‍ പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നു.
ഈ മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനാവും വിധം കോര്‍പറേറ്റ് നയങ്ങളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളും പുസ്തകം ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ മകന് ഓട്ടിസം നിര്‍ണയിക്കപ്പെട്ടതിനു ശേഷം മുഗ്ധ കല്‍റ ഈ രംഗത്ത് ഉള്‍പ്പെടുത്തല്‍ പ്രോല്സാഹിപ്പിക്കാനായുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. അവാര്‍ഡ് നേടിയ ഒരു ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും, ബിബിസി 100 വുമണ്‍ 2021 പുരസ്കാര ജേതാവും, നോട്ട് ദാറ്റ് ഡിഫറെന്റിന്റെ സഹസ്ഥാപകയുമാണ് മുഗ്ധ കല്‍റ.