തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ശ്രീനിവാസന് തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്എഫ്ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ പറഞ്ഞു.
എന്നാൽ, കോട്ടയത്ത് നഴ്സിങ് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമായ റാഗിങെന്ന് പി.എം ആര്‍ഷോ. വിഷയത്തില്‍ എസ്എഫ്ഐയ്ക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ പഠനത്തില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.