മിയാമി: അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയക്ക് പിന്നാലെ താൻ കാൻസർ മുക്തനായെന്ന് വെളിപ്പെടുത്തി കന്നഡ താരം ശിവരാജ് കുമാർ. ആരാധകര്‍ക്കും ഹൃദ്യമായ പുതുവര്‍ഷ ആശംസകൾ അദ്ദേഹം നേർന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ആരോഗ്യവിവരം പങ്കുവെച്ചത്. മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 24- നാണ് മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്.

ശിവ രാജ്കുമാറിന്റെ പാത്തോളജി റിപ്പോര്‍ട്ടുകള്‍ ഉൾപ്പടെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി, അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനായി എന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുറിച്ചു. ആദ്യ ഘട്ടത്തില്‍ വിശ്രമമെടുത്ത് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്ന താരം മാര്‍ച്ചിന് ശേഷം പൂര്‍ണ്ണ ശക്തിയോടെ സിനിമയിലേക്ക് തിരിച്ചു വരുമെന്നും വ്യക്തമാക്കി.