തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ വീണ്ടും ജലവിതരണം മുടങ്ങും. ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാര്‍ജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകള്‍ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്.
വഴുതക്കാട്, സി എസ് എം നഗര്‍, ശിശുവിഹാര്‍ ലൈന്‍, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധന് റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഒരാഴ്ചയ്ക്ക് മുമ്പും തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ 4 ദിവസത്തോളം ജലവിതരണം മുടങ്ങിയിരുന്നു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.