സോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിലെ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളടക്കം പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ പ്രസിഡന്റ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നിനാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം തന്നെ നിയമം പിൻവലിച്ചിരുന്നു. പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്.