ശ്രീലങ്കൻ തെരഞ്ഞടുപ്പിൽ പ്രസിഡന്റ് അനുര കുമാര ടിസ്സനായകയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ പാർലമെന്റിൽ ഭൂരിപക്ഷം നേടി. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് നേടിയത്. എണ്ണി തീർന്ന ആകെ വോട്ടുകളിൽ 62 % വോട്ടുകൾ എൻപിപി ക്ക് ലഭിച്ചു. പ്രതിപക്ഷ നേതാവായ പ്രേമദാസിന്റെ പാർട്ടിക്ക് 18 % വോട്ടാണ് ലഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പോളിംഗ് 65 ശതമാനം ആയിരുന്നു. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ദിസ്സനായകയുടെ പാർട്ടിക്ക് പാർലമെന്റിൽ 3 അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് പാർലമെന്റ് പിരിച്ച് വിടുകയാണ് ഉണ്ടായത്.
പാർലമെന്റിലേക്ക് കൂടുതൽ ഭൂരിപക്ഷം നേടുന്നതിനായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 1948-ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നല്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്ന ആളാണ് അനുര കുമാര ദിസ്സനായക.