കോളമ്പോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.
നെടുംതീവ് ദ്വീപിന്റെ വടക്കൻ തീരത്ത് നടത്തിയ പ്രത്യേക ഓപറേഷനിലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാങ്കേശുറൈ തുറമുഖത്ത് എത്തിച്ച ശേഷം ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറിയതായും നാവികസേന വ്യക്തമാക്കി.