തിരുവനന്തപുരം:രാജ്യത്തിന്റെ എക്കാലത്തെയും മികച്ച കായികതാരം പി ആര് ശ്രീജേഷിന് പാരിതോഷികമായി 2 കോടി രുപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.2024 ലെ പാരീസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ ശ്രീജേഷിന് 2 കോടി രൂപ നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് തീരുമാനിച്ചത്.മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗങ്ങള്‍ക്ക് അതാത് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പാരീസ് ഒളിമ്പിക്സിന് പിന്നാലെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് പി ആര് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേല്ഷിന്റെ കരിയറിലെ അവസാന മത്സരം. ശ്രീജേഷിനോടുള്ള ആദര സൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കയില്‍ അദ്ദേഹം ധരിച്ചിരുന്ന 16 -ാം നമ്പര്‍ ജഴ്സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല, ശ്രീജേഷിനെ ജന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു.പാരീസ് ഒളിമ്പിക്സിന് പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് അധികൃതരും ആരാധകരും ചേര്‍ന്ന് വന്‍ സ്വീകരണം നല്‍കിയിരുന്നു.