സാമൂഹ്യ സുരക്ഷാ പെന്ഷന് അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. പെന്ഷന് അര്‍ഹരെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെയും നടപടിവരും. തട്ടിപ്പ് നടത്തിയവരുടെ എണ്ണം ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തെറ്റായരീതിയില്‍ ഈ പണം വാങ്ങാന്‍ പാടില്ല.അത് ശരിയായ കരങ്ങളിലേയ്ക്ക് എത്തിക്കുക എന്നുള്ള ഉത്തരവാദിത്വം ഗവണ്മെന്റിന് ഉണ്ട്. തെറ്റ് നടന്നതില്‍ കര്‍ശന നടപടിയുണ്ടാകും. – മന്ത്രി പറഞ്ഞു.
തട്ടിപ്പ് നടത്തിയവരുടെ പേരുവിവരങ്ങള്‍ വിശദമായ പരിശോദനയ്ക്ക് ശേഷം പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്.