കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. 125 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാരിനുളളത്. സെപ്തംബര്‍ മാസത്തിന് ശേഷം സ്കൂളുകള്‍ക്ക് പദ്ധതിക്കായുള്ള തുക കിട്ടിയിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചത് കേന്ദ്ര വിഹിതം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചഭക്ഷണം മുടക്കാനാകാത്തതിനാല്‍ പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണെന്നും പരാതികള്‍ ഉയരുന്നുണ്ട്.
കുടിശ്ശിക തുകയില്‍ 40% തുകയും സംസ്ഥാന സര്‍ക്കാറും 60% തുക കേന്ദ്ര സര്‍ക്കാറുമാണ് അനുവദിക്കേണ്ടത്. 4 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഇതുവരെയും വിതരണം ചെയ്തില്ല. തുക കിട്ടുന്നതിനനുസരിച്ച് അനുപാതികമായി മാത്രമെ സംസ്ഥാന സര്‍ക്കാരിന് തുക വിനിയോഗിക്കാനാകൂ എന്നാണ് സര്‍ക്കാര്‍ വിശദീകരണം.