ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഝാന്‍സിയിൽ ക്ലാസ് മുറിയിലിരുന്ന് അശ്ലീല വിഡിയോ കാണുകയായിരുന്ന അധ്യാപകനെ കളിയാക്കിയ വിദ്യാർത്ഥിക്ക് മർദനമേറ്റു. എട്ടുവയസുകാരനെയാണ് അധ്യാപകൻ കുല്‍ദീപ് യാദവ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.
ക്ലാസിലിരുന്ന് കുല്‍ദീപ് യാദവ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടു. ഇത് കണ്ട് കുട്ടികള്‍ കളിയാക്കി ചിരിച്ചത് അധ്യാപകനെ പ്രകോപിപ്പിച്ചു. തുടർന്ന് എട്ട് വയസുകാരന്റെ മുടിയിൽ പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.