പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോർച്ചറിയിൽ താൽക്കാലിക അറ്റൻഡറായി ജോലി ചെയ്യുന്ന യുവാവും, കൂടെ ഉണ്ടായിരുന്ന പെൺസുഹൃത്തുമാണ് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച്ത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ജീവനക്കാരന് അനുവദിച്ചിരുന്ന മുറിയിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മറ്റു ജീവനക്കാരാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.