മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് ഹർജി സമർപ്പിച്ചത്.
അണക്കെട്ട് സുരക്ഷാ നിയമപ്രകാരം കേന്ദ്രം എന്തെല്ലാം നടപടികളെടുത്തു എന്ന് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെയാണ് ഉത്തരവ്.