ഡൽഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.
പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിവാദ നിരീക്ഷണം. വലിയ രീതിയിലുളള വിമർശനങ്ങളാണ് പരാമർശത്തിനെതിരെ ഉയർന്നത്.