പട്ടാമ്പി: കൊലപാതകശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി 14 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. 2011 ൽ പട്ടാമ്പി വല്ലപ്പുഴ ഗേറ്റിൽ വെച്ച് നടന്ന കൊലപാതകശ്രമ കേസിലെ പ്രതിയായ ഒറ്റപ്പാലം തോട്ടക്കര കാഞ്ഞിരപ്പുലാത്തിങ്കൽ പകിരിതൊടി യാസിറി ( 39) നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയത്. കൊലപാതകശ്രമ കേസ്സിൽ
കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിന് വേണ്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും നാട്ടിലേക്ക് വരവേ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം യാസിറിനെ തടഞ്ഞ് വെച്ച് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ എത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പട്ടാമ്പി സി ഐ പി.കെ പത്മരാജൻ , എസ്.ഐ ഓ . ഉണ്ണികൃഷ്ണൻ., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.