അനുഷ എൻ.എസ്
നീണ്ട നാളത്തെ ചർച്ചയ്ക്കും ഊഹാപോഹങ്ങൾക്കുമൊടുവിലാണ് തമിഴ് നടൻ വിജയ് ഫെബ്രുവരി 2 2024 ൽ തൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയോ അല്ലെങ്കിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ദേഹം തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ ക്കുറിച്ചുള്ള സൂചനകൾ പലപ്പോഴും തൻ്റെ ആരാധകർക്ക് നൽകിയിട്ടുണ്ട്. തുടർന്നാണ് തമിഴക വെട്രി കഴകം എന്ന തൻ്റെ രാഷ്ട്രീയ പാർട്ടിയിലൂടെ അദ്ദേഹം പ്രവർത്തനം ആരംഭിക്കുന്നത്.
ഇപ്പോഴിതാ തമിഴ്നാട്ടിൽ ഉടനീളമുള്ള ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 10, 12 ക്ലാസുകളിലെ മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും അംഗീകാര സർട്ടിഫിക്കറ്റുകളും നൽകുന്നതിനായി ടി വി കെ അഥവാ തമിഴ് നാട് വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് തൻ്റ വ്യക്തമായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് വിജയ്. വേദിയിൽ കൂടിയിരുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത്കൊണ്ട് വിജയ് ഇങ്ങനെ പറഞ്ഞു, തമിഴ് നാടിന് നല്ല നേതാക്കൾ വേണം. രാഷ്ട്രീയത്തിൽ മാത്രമല്ല, നിങ്ങൾ വിദ്യാർത്ഥികൾ കടന്നുവരുന്ന മേഖലകളിലും നേതാക്കൾ ആവശ്യമാണ്. വിദ്യാസമ്പന്നരായ വ്യക്തികൾ രാഷ്ട്രീയത്തിൽ വന്ന് നേതാക്കളാകണം.
“തമിഴ്നാട്ടിൽ മയക്കുമരുന്നിൻ്റെ വ്യാപനം വർദ്ധിച്ചു. ഭരിക്കുന്ന സർക്കാർ പരാജയപ്പെട്ടുവെന്ന് പറയാൻ ഞാനില്ല; ഇത് അതിനുള്ള വേദിയല്ല. ഒരു രക്ഷിതാവ് എന്ന നിലയിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ നേതാവ് എന്ന നിലയിലും എനിക്ക് ആശങ്കയുണ്ട്. ആദ്യം കേൾക്കുമ്പോൾ സാധാരണ ഇത്തരമൊരു സന്ദർഭത്തിൽ ഏതൊരു രാഷ്ട്രീയ നേതാവും നടത്തുന്ന പ്രതികരണമായി നമുക്ക് തോന്നിയേക്കാം എന്നാൽ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെതിരെ വിജയ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സർക്കാരിൻ്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ അദ്ദേഹം വിമർശിച്ചത്.
എല്ലാം കൂട്ടിവായിക്കുമ്പോൾ പ്രത്യക്ഷമായും അല്ലാതെയും സ്റ്റാലിൻ സർക്കാരിനെതിരെയുള്ള തൻ്റെ നിലപാട് വ്യക്തമാക്കാൻ കിട്ടുന്ന ഓരോ അസവരവും അദ്ദേഹം ഉപയോഗിക്കുന്നുണെന്ന് വേണം കരുതാൻ. പരസ്യമായുള്ള സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ , വ്യത്യസ്തമായ പ്രവർത്തനരീതികൾ ഇതെല്ലാം താനൊരു മികച്ച അഭിനേതാവ് മാത്രമല്ല മറിച്ച്ജനങ്ങൾക്കുവേണ്ടി ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാൻ കെൽപ്പുള്ള നല്ലൊരു നേതാവുമാണെന്നുള്ള ജനങ്ങളോടുള്ള വിളിച്ചുപറയലു കൂടിയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന നടൻ .തൻ്റെ അഭിനേതാവ് എന്ന വേഷം എന്നെന്നേയ്ക്കുമായി അഴിച്ചുവെയ്ക്കുകയാണെന്നും ഇനി മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനവുമായി ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് തന്നെ ഉറ്റുനോക്കുന്ന ലക്ഷക്കണക്കിനുള്ള ആരാധകരെ അദ്ദേഹം അറിയിക്കുന്നത്. ഇങ്ങനെ ഒരു ശക്തമായ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് രാഷ്ട്രീയപരമായ നേട്ടം മുന്നിൽ കണ്ടിട്ടാണ് എന്ന് പറഞ്ഞ് വേണമെങ്കിൽ നമുക്ക് വിമർശിക്കം ,എന്നാൽ ദളപതിഎന്ന അഭിനേതാവിനെക്കാൾ ഉപരി വിജയ് എന്ന പച്ചയായ മനുഷ്യനെ ഇഷ്ടപ്പെടുന്ന സാധരണജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് അദ്ദേഹത്തിനെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചതെന്ന് നിസംശയം പറയാൻസാധിക്കും. പ്രശസ്തിയിൽ നിൽക്കുന്ന ഒരു നടൻ്റെ തലക്കനമൊന്നും പൊതുവേദികളിൽ തീർത്തും പ്രകടമാക്കാത്ത ഒരു വ്യക്തിയാണ് ദളപതി വിജയ്. തൻ്റെ ഒറ്റ ആരാധകനോട് പോലും നെറ്റി ചുളിക്കാത്ത നടൻ, അത്കൊണ്ട്തന്നെ വിജയ്യുടെ രാഷ്ട്രീയ പരമായ ഒരു വാക്ക്പോലും ജനങ്ങൾക്ക് പ്രതീക്ഷയാണ് . 2026 ൽ നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷനിൽ വിജയ് മത്സരിക്കുകയാണെങ്കിൽ വലിയ വിജയം നേടാനാകും എന്നപ്രതീക്ഷ. അത് ഭൂരിഭാഗം വരുന്ന ആളുകളിലും പ്രകടവുമാണ് .എന്തായാലും മാറ്റം അനിവാര്യമാണ് അത് നല്ലതിനാകട്ടെ