ദുബായ്: വീണ്ടും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായി ഇന്ത്യ. ആവേശകരമായ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് എത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്നാമത്തെയും 2013-ന് ശേഷം നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്. അര്‍ധ സെഞ്ചുറി ക്യാപ്റ്റന്റെ ഇന്നിങ്സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. 83 പന്തുകളില്‍ 76 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.