മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം ടെസ്റ്റ് നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സ്പോർട്സ് ത്രില്ലര്‍ ഡ്രാമയാണ് ടെസ്റ്റ്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
നയൻതാരക്കൊപ്പം മലയാളി താരം മീരജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ടെസ്റ്റിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, എന്നീ ചിത്രങ്ങൾ തിയറ്ററുകളിലെത്താതെ നേരിട്ട് ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. കമൽ ഹാസന്റെ ഇന്ത്യൻ 3 യും ഒ.ടി.ടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാകും ചിത്രമെത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
‘മാനങ്ങാട്ടിൻ സിൻസ് 1960’, ‘ഡിയർ സ്റ്റുഡന്റസ്’, ‘മൂക്കുത്തി അമ്മൻ 2, തനി ഒരുവൻ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന നയൻതാരയുടെ ചിത്രങ്ങൾ.