മമ്മൂട്ടിയും രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ദളപതി 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. രജനികാന്തിന്റെ ജന്മദിനമായ നാളെയാണ് റീ റിലീസ്. 1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി.
1991 ൽ പുറത്തിറങ്ങിയ ഈ മണിരത്നം ചിത്രത്തെ തമിഴ് മലയാള സിനിമാ ലോകം ഇന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണം എന്ന സംവിധായകന്റെ അതിയായ ആഗ്രഹത്തിന്റെ സഫലീകരണമാണ് ദളപതി.
മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അരവിന്ദ് സ്വാമി, അമിരിഷ് പുരി, ശ്രീവിദ്യ, ഭാനു പ്രിയ, ശോഭന നാഗേഷ്,ചാരുഹാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇളയരാജ സംഗീതവും സന്തോഷ് ശിവൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.