63-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനമായി. ചടങ്ങിൽ നടൻ ടോവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി. ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിച്ചു . ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ധന മന്ത്രി എൻ ബാലഗോപാൽ, സ്പീക്കർ എ. എൻ ഷംസീർ, മന്ത്രി ആർ ബിന്ദു, എന്നിവർ സന്നിഹിതരായി. ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നന്ദിയും ചടങ്ങിലെ അതിഥികൾ അറിയിച്ചു.
കലോത്സവ വേദിയിൽ സർപ്രൈസ് പ്രഖ്യാപനവുമായി ആസിഫ് അലി. തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാ ചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ആസിഫ് അലി അറിയിച്ചു.
ജനുവരി 4 ന് ആരംഭിച്ച കലോത്സവത്തിൽ 1007 പോയിന്റുകൾ നേടി ജേതാക്കളായി തൃശൂർ. 25 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്ക് എത്തുന്നത്. പാലക്കാടും (1008) കണ്ണൂരും (1003) രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വെറും ഒരു പോയിന്റ് വ്യതാസത്തിലാണ് കിരീടം പാലക്കാടിന് നഷ്ടമായത്.
കലോത്സവത്തിൽ സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ഗുരുകുലം എച്ച് എസ് എസ് സ്കൂൾ ചാമ്പ്യന്മാരായി. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഗുരുകുലം സ്കൂളിന്റെ ഈ നേട്ടം.