97-ാമത് ഓസ്കാര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ. മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്, മികച്ച എഡിറ്റര്‍, മികച്ച മൗലിക തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഷോണ്‍ ബെയ്ക്കറിന് മൂന്ന് ഓസ്കാറുകള്‍ വീതം ലഭിച്ചു. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന് ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏഡ്രിയന് മികച്ച നടനുള്ള ഓസ്കാര്‍ ലഭിക്കുന്നത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ലഭിച്ചത്. ലോല് ക്രൗലിയാണ് പുരസ്കാരത്തിന് അര്‍ഹനായത്.
ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നത് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം എന്ന വിഭാഗത്തിലായിരുന്നു. അനുജ എന്ന ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ ആം നോട്ട് എ റോബോട്ടിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന് ബ്രോഡിയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഏഡ്രിയന് രണ്ടാം തവണയാണ് മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം നേടുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഐ ആം സ്റ്റില്‍ ഹിയറിനാണ്. വാള്‍ട്ടര്‍ സാല്സാണ് ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ സംവിധാനം ചെയ്തത്. ലോല് ക്രൗലിക്കാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന സിനിമയുടെ ഛായാഗ്രഹകനായിരുന്നു ലോല്. മികച്ച ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഐ ആം നോട്ട് എ റോബോർട്ടിനാണ് ലഭിച്ചത്. ഇന്ത്യക്ക് ഓസ്കാർ പ്രതീക്ഷയുണ്ടായിരുന്ന അനുജ എന്ന ഷോർട്ട് ഫിലിമും ഈ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വർഷം ഓസ്കാറില്‍ ഇന്ത്യയ്ക്ക് നിരാശയാണ്.