മലപ്പുറം: മലപ്പുറം ജില്ലയിലെ കൂരിയാട് ദേശീയപാതയിൽ മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഹൈവേ വികസന പ്രവർത്തനം നടത്തുന്ന കമ്പനിയുടെ മണ്ണുമാന്തിയന്ത്രം നിർമ്മാണ തൊഴിലാളിയായ ബീഹാർ സ്വദേശി മോഹൻ സാദത്ത് (50)ന്റെ ദേഹത്ത് തട്ടിയാണ് ദാരുണാന്ത്യം.
സംഭവം നടന്നയുടൻ ഗുരുതരമായി പരിക്കേറ്റ സാദത്തിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.