തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകക്കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടൂതൽ വിവരങ്ങൾ പുറത്ത്. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്.
കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു.ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നൽകിയിട്ടുണ്ട്. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്.