തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനം. നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡിനും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആര്‍ദ്രം മിഷന് ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കല്‍ കോളേജുകളില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടി.