ന്യൂഡൽഹി: ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രം. പ്രതിഫലം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയുടെ കണക്കുകള്‍ നിരത്തിയാണ് കേന്ദ്രത്തിന്റെ വിമർശനം. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നൽകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയമാണെന്നും പിടിപ്പുകേടാണെന്നും കേന്ദ്രം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നൽകിയത്. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തിന് നൽകിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ്. 938.80 കോടിക്ക് പുറമെ അധികമായി 120.45 കോടി രൂപ ഫെബ്രുവരി 12ന് നൽകിയെന്നും കേന്ദ്രം അവകാശപ്പെടുന്നു.