തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് എ ഡി ജി പിക്കെതിരെയുള്ള ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി ജി പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഉടന്‍ കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ അതില്‍ ഉടന്‍ തീരുമാനമുണ്ടാവും. ഇപ്പോള്‍ എഡിജിപിയെ മാറ്റുന്നതില്‍ തീരുമാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടിയെടുക്കുമ്പോള്‍ ആ ഉദ്യോഗസ്ഥനുനേരെ വ്യക്തമായൊരു റിപ്പോര്‍ട്ട് വേണം. അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഒരു ആരോപണം വന്നതുകൊണ്ടുമാത്രം ഒരു ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്താനാവില്ല. എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് കണ്ടതിനാലാണ് ഇക്കാര്യത്തില്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്റെ നിലപാട് വ്യക്തമാണ്. അതിനാല്‍ ഒരു അവ്യക്തതയുമില്ല. നിങ്ങള്‍ക്കുള്ള അഭിപ്രായം ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയല്ലെ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു നിലപാട് എന്റെ ഭാഗത്തുനിന്നും വരണമെന്ന് നിര്‍ബന്ധം പിടിക്കരുത്.
എന്റെ ഒരു അഭിമുഖത്തിന് വേണ്ടി ഹിന്ദു ആവശ്യപ്പെട്ടത് ഒരു ചെറുപ്പകാരനാണ്. അദ്ദേഹം ആലപ്പുഴയിലെ മുന്‍ എം എല്‍ എയായ ദേവകുമാറിന്റെ മകനാണ്. എന്നെ കാണാനായി വന്നത് ഒറ്റപ്പാലത്തു കാരിയായ ലേഖികയാണ്. അവര്‍ പല ചോദ്യവും ചോദിച്ചു. അന്‍വറുമായി ബന്ധപ്പെട്ട ചോദ്യവും ഉണ്ടായിരുന്നു. എന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയതാണ്.
ഒരു പ്രത്യേക ജില്ലയെ കുറ്റപ്പെടുത്തുന്ന രീതി എന്നില്‍ നിന്നും ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് വ്യക്തമാണല്ലോ. ഞാനോ സര്‍ക്കാരോ ഒരു പി ആര് ഏജന്‍സിയെ സമീപിച്ചിട്ടില്ല. ദേവകുമാറിന്റെ മകന് എന്നു പറയുന്നത് വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ആളാണ്. അഭിമുഖം വന്നപ്പോള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചുവന്നിരിക്കുന്നു. അതില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. നമ്മള് ഒരു രൂപപോലും പി ആര് ഏജന്‍സിക്ക് നല്‍കിയിട്ടില്ല.
ഞാനോ സര്‍ക്കാരോ ഒരു പി ആര് ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഞാന്‍ നേരത്തെ നല്കിയതാണല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. രണ്ടു പേരാണ് അവിടെ ആദ്യം വന്നത്. പിന്നീട് ഒരാള്‍ കൂടി അവിടെ വന്നിരുന്നു. അവരെ ഒന്നും ഞാന്‍ അറിയില്ല. പിന്നീടാണ് ഞാന്‍ ഒരു ഏജന്‍സിയുടെ ആളാണ് എന്നറിയുന്നത്. അവരുമായി എനിക്ക് ഒരു ബന്ധവുമില്ല.
ഞങ്ങള്‍ ഒരു ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് എന്നെ കരുവാക്കരുത്. ഹിന്ദു പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞല്ലോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗള്‍ഫിലുള്ള പല ഏജന്‍സികളും എന്റെ അടുത്തുനിന്നും ഇന്‍ര്‍വ്യൂകള്‍ എടുത്തിട്ടുണ്ട്. അവരുടെ പേരൊന്നും എനിക്കറിയില്ല. നിങ്ങള്‍ തുടര്‍ച്ചയായി എനിക്ക് ഡാമേജ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അങ്ങിനെയൊന്നും തകര്ക്കാവുന്നതല്ലല്ലോ എന്റെ വ്യക്തിത്വം. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചുവന്നു. ഇക്കാര്യം എന്റെ ഓഫീസ് കത്തയച്ചു. അവര്‍ അതൊക്കെ തിരുത്തി.
ഞാന്‍ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ചുവന്നത് എന്ന് സമ്മതിച്ചതിന് നന്ദി.
പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചതിന് ദ ഹിന്ദുവിനെതിരെ നടപടി ഉണ്ടാവണ്ടേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ക്ക് അവിടേക്ക് വരാന്‍ പറ്റുമോ, സുരക്ഷാ പ്രശ്നം ഉള്ളതല്ലേ എന്നീ ചോദ്യങ്ങളിലും മുഖ്യമന്ത്രി ചിരിച്ചതല്ലാതെ വ്യക്തമായ മറുപടി പറഞ്ഞില്ല.
അന്‍വര്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തി. ഞങ്ങള്‍ വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. അത് സി പി എം ആയാലും എല്‍ ഡി എഫ് ആയാലും അത്തരം നിലപാടാണ് സ്വീകരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ എന്ത് നിലപാട് സ്വീകരിക്കാനാവും എന്ന് എന്നും ശ്രദ്ധിക്കാറുണ്ട്.
ഞങ്ങളോടൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി ചിലര്‍ ശ്രമം നടത്തുന്നുണ്ട്. അന്‍വര്‍ അവരുടെ പിടിയിലാണ്. അന്‍വര്‍ പാര്‍ട്ടി രൂപീകരിക്കട്ടെ. അതിനെയും ഞങ്ങള്‍ പ്രതിരോധിക്കും. എന്നെ എന്നും ഇത്തരം ശക്തികള്‍ ആരോപണവുമായി നേരിട്ടിട്ടുണ്ട്. അതെല്ലാം നടക്കുമ്പോഴും ഞാന്‍ ഇവിടെ ഉണ്ടല്ലോ.
അന്‍വറിന്റെ നീതിയാണ് ബിസിനസ് കൂട്ടുകെട്ടും ഇടനിലയുമൊക്കെ. നല്ല മാര്‍ഗമല്ലാത്ത നിലപാടാണ് അന്‍വറിന്റേത് , എന്റെ ഓഫീസിലുള്ളവര്‍ നല്ലതല്ലാത്ത മാര്‍ഗം സ്വീകരിക്കുന്നവരല്ല. എന്റെ ഓഫീസിലുള്ള ആരും സംശയത്തിന്റെ നിഴലിലല്ല. മലപ്പുറം ജില്ലയിലാണ് സ്വര്‍ണക്കേസ് എന്നത് വസ്തുതാ വിരുദ്ധമാണ്.