തിരുവനന്തപുരം : മേപ്പാടി, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റീജണൽ ഫോറൻസിക് ലബോറട്ടറിയിൽ 431 പോസ്റ്റ്മാർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളുമാണ് പരിശോധനക്ക് അയച്ചത്.
സാമ്പിളുകളെ ഏകോപനം ചെയ്യുന്നതിനും പരസ്പരം താരതമ്യം നടത്തുന്നതിനും ഒരു ലാബിൽ തന്നെ പരിശോധന നടത്തുന്നതാണ് ഉത്തമം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഡി.എൻ.എ വിഭാഗത്തിൽ അധികമായി നിയോഗിച്ചിരുന്നു.
431 പോസ്റ്റ്മോർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളും ലഭിച്ചതിൽ നിന്നും 379 ഡി.എൻ.എ പ്രൊഫൈലുകൾ കണ്ടെത്തുകയും 223 പോസ്റ്റ്മോർട്ടം സാമ്പിളുകൾ തിരിച്ചറിയുകയും ഇതിന്റെ ഇടക്കാല റിപ്പോർട്ട് യഥാസമയം ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി.