കൊച്ചി: നടന് ബാലയ്ക്കെതിരെ ആരോപണവുമായി മുന്‍ഭാര്യ. നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നല്‍കിയതെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കോടികള്‍ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തില്‍ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പ്രതികരിച്ചു.
ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ബാല പലതും പറയുമ്പോള്‍ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങള്‍ക്ക് പരസ്പരം കെട്ടിപിടിച്ചു കരയാന്‍ മാത്രേമേ കഴിയാറുള്ളു. കുറേ നാളായി തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വൃത്തികെട്ട സ്ത്രീയാക്കി കാണിക്കുകയാണെന്നും, സിംപതിക്ക് വേണ്ടി ഇനി കുട്ടിയുടെ പേര് എടുക്കരുത് എന്നതിനാലാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും പരാതിക്കാരി പറഞ്ഞു.