75-ാമത് ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം. ‘ഹമാര സംവിധാൻ, ഹമാര സ്വാഭിമാൻ’ എന്ന ടാഗ് ലൈനിൽ ചരിത്രപരമായ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിനു തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ആഘോഷങ്ങളുടെ തുടക്കം കുറിച്ച് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ദ്രൗപതി മുർമു അഭിസംബോധന ചെയ്തു. ഭരണഘടനാ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
ചടങ്ങിൽ വാർഷികത്തോടനുബന്ധിച്ച് സ്മരണിക നാണയവും സ്റ്റാമ്പും പുറത്തിറക്കി. ‘മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ: എ ഗ്ലിംപ്സ്, മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ & ഇറ്റ്സ് ഗ്ലോറിയസ് ജേർണി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
1949 നവംബർ 26 നാണ് , കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ഓഫ് ഇന്ത്യ ഭരണഘടന അംഗീകരിച്ചത് തുടർന്ന് 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നു. ഇത് ഇന്ത്യൻ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.