റിയാദ്: രാജ്യത്തെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ. ധനമന്ത്രാലയത്തിന്റെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് രണ്ട് ദേശീയ എയര്‍ലൈനുകള്‍ക്ക് പുറമെ മൂന്നാമതൊരു ആരംഭിക്കാനുള്ള തീരുമാനം.
പുതിയ എയര്‍ലൈന്‍ ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കും. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയായ റിയാദ് എയര്‍ റിയാദ് ആസ്ഥാനമാക്കി 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. പൊതുഗതാഗതം വിപുലമാക്കാൻ പുതിയ പബ്ലിക് ബസ് ഗതാഗത പദ്ധതികളും തുറമുഖങ്ങളോട് അനുബന്ധിച്ച് ആറ് ലോജിസ്റ്റിക് സോണുകളും ആരംഭിക്കും.