തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സിപിഎം നേതൃയോഗങ്ങളിലേക്ക് കടക്കുന്നു. വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു.തിരുത്തല്‍ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടന്‍ അതിലേക്ക് കടക്കാനാണ് തീരുമാനം.
മറ്റന്നാള്‍ ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. വിശദമായ ചര്‍ച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളില്‍ സംസ്ഥാന സമിതി യോഗവും നടക്കും
മന്ത്രി കെ.രാധാകൃഷ്ണന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിന്റെ പരിഗണനക്ക്. എം.പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജി വയ്ക്കണം എന്നാണ് ചട്ടം. പകരം സംവിധാനത്തെകുറിച്ച് മറ്റന്നാള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചര്‍ച്ച ഉണ്ടാകും.
ചുമതല ആര്‍ക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടന്‍ കണ്ടെത്തണോ എന്നകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനം എടക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാര്‍ട്ടി പരിഗണിക്കും.