അബുദാബി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നു. കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്നഹ്യാന്റെ ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്. സെപ്റ്റംബര്‍ 9ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുഎഇ മന്ത്രിസഭായിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അദ്ദേഹത്തിനൊപ്പമുണ്ടാകും. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സമഗ്ര മേഖലയിലും തുടക്കമിട്ട സഹകരണം ശക്തമാക്കലാണ് ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുത്ത് ബിസിനസ് ഫോറവും മുംബൈയില്‍ നടക്കും.