പുതിയ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് കേരളത്തിൽ എത്തും. ആർലേക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നാളെ നടക്കും. അദ്ദേഹം കേരള ഗവർണറായി ജനുവരി 2ന് തന്നെ ചുമതലയേൽക്കും.
സർക്കാരുമായി തർക്കത്തിനില്ല. സർക്കാരിനെ നിർദേശിക്കലും വഴി കാട്ടലും അല്ല സഹായിക്കലാണ് തന്റെ ഉദ്ദേശം എന്ന് നിയുക്ത ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.