ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന ആത്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. സീരിയലുകളെ മൊത്തത്തില്‍ അടച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ആരുടേയും അന്നം മുടക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ ആത്മ കയറെടുക്കരുതെന്നും പ്രേം കുമാര്‍ മറുപടി നല്കി. എന്‍ഡോസള്‍ഫാനെക്കാള്‍ വലിയ വിഷമാണ് ചില സീരിയലുകള്‍ എന്ന പ്രേംകുമാറിന്റെ പരാമര്‍ശമാണ് വലിയ വിവാദത്തിന് വഴിതെളിച്ചത്.