ചെന്നൈ : വിജയിയുടെ തമിഴക വെട്രി കഴകം ഒരുങ്ങിക്കഴിഞ്ഞു. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം നടൻ വിജയ് പതാക ഉയര്‍ത്തി. വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്.
പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വിശദമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കൃത്യമായി നൽകിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികളും വിദ്യാർഥികളും പ്രായമായവരേയും സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.