വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണെന്നും ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി.